Tuesday, January 31, 2012

എന്താണ് കുലഗുരു...?

ഒരു വംശ പരമ്പരയുടെ ആചാര്യനാണ് കുലഗുരു. ഒരു വംശത്തിനു ഒരു ദേശത്തിന് അറിവ് പകരുന്നവന്‍ ആചാര്യന്‍. കുലഗുരു എന്നാ ബ്ലോഗിന്റെ ഉദ്ദേശവും അതുതനെയാണ് . ഈ ബ്ലോഗുലകത്തില്‍ അറിവുകളുടെ ഒരു ലോകം തീര്‍ക്കുക ബ്ലോഗും ഇന്റര്‍നെറ്റുമായി ബന്ധപെട്ട എല്ലാ സഹായവും നല്‍കുക. ഇതുപോലുള്ള മറ്റുബ്ലോഗുകളെ എല്ലാവരിലേക്കും എത്തിക്കുക തുടങ്ങിയവ ഒക്കെയാണ് തല്ക്കാലം കുലഗുരുവിന്റെ ലക്ഷ്യങ്ങള്‍.
http://www.fb.com/കുലഗുരു
ഇന്നി ആദ്യത്തെ പോസ്റ്റിലേക്ക്
നമ്മുടെ ബ്ലോഗ്‌ , ജിമെയില്‍ തുടങ്ങിയവ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ഒരു ചെറിയ വിദ്യയാണ് ഇന്നി പറയാന്‍ പോകുന്നത് . ഒരു യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ്‌ നാം സാധാരണ ലോഗിന്‍ ചെയ്യുന്നത്‌. എല്ലാ എപ്പോഴും തന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ നമുക്ക് സാധിച്ചെന്നും വരില്ല. യാത്രകളിലും മറ്റും കഫെകളിലെ കമ്പ്യുട്ടറൂകളോ മറ്റുപൊതു കമ്പ്യുട്ടറൂകളോ നമുക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം ഈ സന്ദര്‍ഭങ്ങളില്‍ നമ്മുടെ അക്കൌണ്ടുകളുടെ സുരക്ഷിതത്വം വളരെ കുറവാണു. പാസ്സ്‌വേര്‍ഡ്‌ എത്ര രഹസ്യമാണെങ്കിലും അവ പൊളിക്കാന്‍ ഒരു ഹാക്കര്‍ക്ക് വളരെ എളുപ്പമാണ് എന്നിരിക്കെ അതിന്റെ സുരക്ഷിതത്വം നാം തന്നെ ശ്രദ്ധിക്കണം അതിനുള്ള ഒരു വഴിയാണ് ഇവിടെ പറയാന്‍ പോകുന്നത്
നിങ്ങളുടെ അക്കൌണ്ടിനെ രണ്ടാമതൊരു പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ചു സുരക്ഷിതമാക്കുന്ന രീതിയാണിത് . അതായത് നിങ്ങള്‍ ലോഗിന്‍ ചെയ്യുന്ന സമയത്ത് പാസ്‌വേര്‍ഡി നൊപ്പം മറ്റൊരു രഹസ്യ കോടുകൂടി ചോദിക്കും. ഈ കോഡ് നിങ്ങള്‍ ലോഗിന്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ മൊബൈലില്‍ മെസ്സേജ് ആയോ കാള്‍ ആയോ ലഭിക്കും ഓരോ തവണയും വ്യത്യസ്തമായ കോഡ് ആയതിനാല്‍ മറ്റാര്‍ക്കും ഇത് കണ്ടെത്താനാകില്ല ടു ഫാക്റ്റര്‍ ഓതന്റ്റിക്കേഷന്‍ എന്നാണ് ഈ വിദ്യക്ക് പറയുന്നത്
ഗൂഗിള്‍ അക്കൌണ്ടില്‍ ടു ഫാക്റ്റര്‍ ഓതന്റ്റിക്കേഷന്‍ നടത്തുന്നതിനായി ലോഗിന്‍ ചെയ്തതിനു ശേഷം വലതു വശത്ത്‌ മുകളില്‍ നിങ്ങളുടെ പേരില്‍ അല്ലെങ്കില്‍ മെയില്‍ അഡ്രസില്‍ ക്ലിക്ക്ചെയ്യുമ്പോള്‍ വരുന്ന അക്കൌണ്ട് സെറ്റിംഗ്സ് ( Account settings) എന്ന ഒപ്ഷന്‍ എടുക്കുക. Using 2-step verification ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ ഏതു രീതിയില്‍ വെരിഫിക്കേഷന്‍ കോഡുകള്‍ ലഭിക്കണമെന്ന് തിരഞ്ഞെടുക്കാം മെസ്സേജ് ആയി ആണ് ലഭിക്കേണ്ടതെങ്കില്‍ ലഭിക്കേണ്ട ഫോണ്‍ നമ്പര്‍ നല്‍കുക ഇന്നി സെന്‍റ് കോഡ്‌ (Send Code) ക്ലിക്ക് ചെയ്യുക ഉടന്‍ നിങ്ങളുടെ ഫോണില്‍ ഒരു കോഡ്‌ ലഭിക്കും അത് താഴെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക ഇന്നി നെക്സ്റ്റ് ക്ലിക്ക് ചെയ്യണം അപ്പോള്‍ പത്തു ബായ്ക്ക് അപ്പ്‌ കോഡുകള്‍ ലഭിക്കും ഇത് മറ്റെവിടെ എങ്കിലും എഴുതിയോ മറ്റോ സൂക്ഷിക്കണം എപ്പോഴെങ്കിലും മൊബൈലില്‍ കോഡ്‌ ലഭിക്കാതെ വന്നാല്‍ ഉപയോഗിക്കാനണിത് വീണ്ടും നെക്സ്റ്റ് ക്ലിക്ക് ചെയ്യുക ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ ഫോണ്‍ നമ്പര്‍ നല്‍കുക നെക്സ്റ്റ് ക്ലിക്ക് ചെയ്യുക Turn on 2 step Verification ബട്ടണ്‍ക്ലിക്ക് ചെയ്യുക ഇപ്പോള്‍ വരുന്ന മെസ്സേജ് ബോക്സില്‍ ക്ലിക്ക്ചെയ്യുക ഗൂഗിള്‍ അക്കൌണ്ട് ലോഗിന്‍ സ്ക്രീനില്‍ എത്തിച്ചേരും അവിടെ യൂസര്‍ നെയിമും പാസ്‌ വേര്‍ഡും നകുക അപ്പോള്‍ മറ്റൊരു കോഡ് ചോദിക്കും അത് നിങ്ങളുടെ മൊബൈലില്‍ ലഭിക്കുകയും ചെയ്യും അതുകൊടുത്തു വെരിഫൈ ചെയ്യുക
കടപ്പാട് : ഇന്‍ഫോകൈരളി മാഗസിന്‍
http://googleblog.blogspot.in/2011/02/advanced-sign-in-security-for-your.html